|    Jun 21 Thu, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാത്യു ചുഴലിക്കാറ്റ് ജമൈക്കയോട് അടുക്കുന്നു

Published : 2nd October 2016 | Posted By: SMR

കിങ്സ്റ്റണ്‍: അറ്റ്‌ലാന്റിക്കില്‍ ഒമ്പതു വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്(മാത്യു) ജമൈക്കയോടടുക്കുന്നതായി റിപോര്‍ട്ട്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുക. മുന്‍കരുതലുകള്‍ എടുക്കുന്നതിനായി ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യൂ ഹോള്‍നെസ് അടിയന്തര പാര്‍ലമെന്റ് യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച കനത്ത മഴയോടുകൂടി ചുഴലിക്കാറ്റ് ജമൈക്കയുടെ തെക്കന്‍ മേഖലയില്‍ പ്രവേശിക്കുമെന്നാണു വിവരം. രാജ്യത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദുരിതാശ്വാസകേന്ദ്രങ്ങളും അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും ഒരുങ്ങുന്നുണ്ട്. കൊളംബിയ, ഹെയ്തി തീരങ്ങളിലും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss