|    Jul 24 Mon, 2017 8:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മാത്യു കൊടുങ്കാറ്റ്: ഹെയ്തിയില്‍ 39 മരണം

Published : 7th October 2016 | Posted By: SMR

പോര്‍ട്ടോ പ്രിന്‍സ്: മാത്യു കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഹെയ്തിയില്‍ 39 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പേരും കൊല്ലപ്പെട്ടത് കടപുഴകിവീണ മരങ്ങളുടെ അടിയില്‍പ്പെട്ടാണ്. ഡൊമിനിക്കന്‍ റിപബ്ലിക്കില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാരിബീയന്‍ മേഖലയില്‍ ഒരു പതിറ്റാണ്ടിനിടെയുണ്ടാവുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്. മണിക്കൂറില്‍ 140 മൈല്‍ ആയിരുന്നു കാറ്റിന്റെ വേഗം. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഹെയ്തിയില്‍ ഞായറാഴ്ച നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക