|    Mar 29 Wed, 2017 10:27 pm
FLASH NEWS

മാത്യു കൊടുങ്കാറ്റ്: ഹെയ്തിയില്‍ മരണം 877 ആയി

Published : 9th October 2016 | Posted By: SMR

പോര്‍ട്ടോപ്രിന്‍സ്: മാത്യു കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഹെയ്തിയില്‍ മരണം 877 ആയി. കൊടുങ്കാറ്റ് നാശം വിതച്ച് മൂന്നു ദിവസത്തിനുശേഷമാണ് പുറംലോകവുമായി തീരനഗരങ്ങള്‍ക്കു ബന്ധപ്പെടാന്‍ സാധിച്ചത്. ഇതാണ് മരിച്ചവരുടെ എണ്ണം പുറത്തുവരാന്‍ വൈകിയത്.
കാരിബീയന്‍ മേഖലയില്‍ പതിറ്റാണ്ടിനിടെയുണ്ടാവുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു ഇത്. വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നതുമൂലം കോളറ ബാധിച്ച് ഏഴുപേര്‍ മരിച്ചതായാണു റിപോര്‍ട്ട്. ഉള്‍പ്രദേശങ്ങളില്‍ വെള്ളമിറങ്ങാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ഇവിടെ നിന്ന് വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ നാശനഷ്ടത്തിന്റെ കണക്കും വ്യക്തമല്ല. 235 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം.
തെക്കന്‍ ഹെയ്തിയിലെ തിബുറോണിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണിവിടെ. മാത്യു കൊടുങ്കാറ്റ് യുഎസിലെ ഫ്‌ളോറിഡയില്‍ പ്രവേശിച്ചെങ്കിലും താരതമ്യേന ശക്തി കുറഞ്ഞിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day