|    May 28 Sun, 2017 12:02 pm
FLASH NEWS

‘മാതൊരുഭാഗന്‍’ പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

Published : 5th July 2016 | Posted By: sdq
perumal murukan

പെരുമാള്‍ മുരുകന്‍

ചെന്നൈ: തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ മാതൊരുഭാന്‍(അര്‍ദ്ധ
നാരീശ്വരന്‍) എന്ന പുസ്തകം പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി.
ചീഫ് ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മതവികാരത്തെ അവഹേളിച്ചു എന്നാരോപിച്ച്  മുരുകനെതിരെ ക്രമിനല്‍ കേസെടുക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളി. ardhanaareeswaran
സംഘപരിവാര സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുസ്തകം പിന്‍വലിച്ച് മുരുകന്‍ മാപ്പുപറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകുടം ആവശ്യപ്പെട്ടിരുന്നു.
പുസതകത്തിലെ വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയിലുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നുമുള്ള ഒത്തുതീര്‍പ്പിലാണ് പ്രതിഷേധം അവസാനിച്ചത്. ഇതിന് പിന്നാലെ താന്‍ എഴുത്ത് നിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഒത്തുതീര്‍പ്പ് തീരുമാനത്തിനെതിരെ തമിഴ്‌നാട്ടിലെ എഴുത്തുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day