|    Mar 27 Mon, 2017 2:23 pm
FLASH NEWS

മാതൃസഹോദരിയുടെ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 30th August 2016 | Posted By: SMR

ചങ്ങനാശ്ശേരി: മാതൃസഹോദരിയുടെ മകളായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശ്ശേരി മലകുന്നം കോട്ടയംചിറ വീട്ടില്‍ രതീഷ്(32)ആണ് തമിഴ്‌നാട്ടില്‍ ഷാഡോ പോലിസിന്റെ പിടിയിലായത്.
പീഡനവിവരം മാതാവിനേയും സഹോദരിയേയും അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ എല്ലാവരേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയെ  ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തതോടെ മാതാവിനോടും സഹോദരിയോടും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് പെണ്‍കുട്ടിയുമായി സ്‌കൂളില്‍ എത്തി അധ്യാപകരെ വിവരം ധരിപ്പിച്ചു.
അധ്യാപകരാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. പോലിസ് കേസെടുത്ത് അന്വേഷിക്കുന്നതറിഞ്ഞ് സുഹൃത്തില്‍നിന്നും 2000 രൂപയും വാങ്ങി ഇയാള്‍ ഭാര്യയോടെപ്പം ഒളിവില്‍പോവുകയായിരുന്നു. മൊബൈല്‍ ഫോണും നശിപ്പിച്ചു. ഇയാള്‍ ബൂത്തില്‍ നിന്നും സുഹൃത്തിനെ ബന്ധപ്പെട്ടതറിഞ്ഞ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ പഴനിയിലെ ലോഡ്ജില്‍നിന്നും ഷാഡോ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പളനിയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി വി അജിത്, സിഐ ബിനു വര്‍ഗീസ്, തൃക്കൊടിത്താനം എസ്‌ഐ സുധീഷ്‌കുമാര്‍, ഷാഡോ പോലിസ് എഎസ്‌ഐ കെ കെ റെജി, പ്രദീപ് ലാല്‍, പ്രദീഷ് രാജ്, സിബിച്ചന്‍, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക