|    Aug 20 Mon, 2018 7:49 pm
FLASH NEWS

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആറു വയസ്സുകാരന് എച്ച്1 എന്‍1

Published : 10th August 2018 | Posted By: kasim kzm

കോഴിക്കോട്: ഈ മാസം മൂന്നിന് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ആറു വയസ്സുകാരന് എച്ച്1 എന്‍1 സ്ഥിരീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ അറിയിച്ചു. കൊടുവള്ളി മാനിപുരം സ്വദേശിയായി കുട്ടിയെ വയറിക്കത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കവും വിട്ടുമാറാത്തതിനാല്‍ ഷിഗല്ലെ എന്‍സിഫലോപ്പതിയാണെന്ന് സംശയിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
തുടര്‍ന്ന് മൂന്ന് തവണ ഡയാലിസിന് വിധേയനാക്കിയ കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് വൈറസ് രോഗത്തിനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
ശ്വാസകോശങ്ങളെ ബാധിക്കുന്ന വൈറസ് ബാധയാണിത്. പനി, തലവേദന, മൂക്കൊലിപ്പ്, ചുമ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ അസുഖം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss