|    Jan 25 Wed, 2017 3:11 am
FLASH NEWS

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പാര്‍ക്കിങ് കീറാമുട്ടിയാവുന്നു

Published : 26th September 2016 | Posted By: SMR

ഇ  രാജന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറ്റാനും ഉള്ളില്‍ വാഹനം തിരിക്കാനുമാകാതെ ഡ്രൈവര്‍മാര്‍ പ്രയാസപ്പെടുന്നു.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഇടതു വശത്ത് കുന്ദമംഗലം റോഡിന് സമീപം ഒരുക്കിയ പാര്‍ക്കിങ് ഏരിയയുടെ മുന്‍വശം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് കാരണം. ഉള്‍വശത്ത് അശാസ്ത്രീയമായി ഇന്റ ര്‍ലോക്കു ചെയ്തതുമൂലം ഇവിടെ പല ഭാഗത്തും പൊളിഞ്ഞു കിടക്കുകയാണ്. സ്ഥലപരിമിതിമൂലം, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തിരിക്കുമ്പോള്‍ മറ്റു വാഹനങ്ങളില്‍ തട്ടുന്നതു പതിവു സംഭവ—മാണ്. ഒരു വാഹനം തിരിക്കുന്നതിനായി മറ്റു വാഹനങ്ങള്‍ തള്ളി നീക്കേണ്ടി വരുന്നു. പാര്‍ക്കിങ് ഏരിയയുടെ മുന്‍ഭാഗത്ത് ചെറിയ കയറ്റത്തില്‍ കല്ലുകള്‍ അടര്‍ന്നു കിടക്കുകയാണ്. ഇതിലൂടെ കയറി ഇറങ്ങുന്ന വാഹനങ്ങളുടെ ചക്രങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നു. പാര്‍ക്കിങ് കേന്ദ്രത്തിന്റെ തൊട്ടടുത്ത് പേ വാര്‍ഡുകളാണുള്ളത്. പേ വാര്‍ഡുകളിലെ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇതുവഴിയാണ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്. പാര്‍ക്കിങ് ഏരിയയില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കാത്തതിനാലാണ് രാത്രിയില്‍ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുന്നത്. വെളിച്ചമില്ലാത്തതിനാല്‍ രാത്രി സ്ത്രീകള്‍ക്ക് ഈ ഭാഗത്ത് വരാനാകുന്നില്ല. അലക്കിയ തുണികള്‍ ഉണങ്ങാനിടുന്ന ഷെഡ്ഡും ഇവിടെത്തന്നെയാണ്. ഷെഡ്ഡില്‍ സ്ഥലം തികയാത്തതിനാല്‍ പലരും നിര്‍ത്തിയിട്ട വാഹനങ്ങളുടെ മേല്‍ വസ്ത്രങ്ങളുണങ്ങാനിടുന്നത് നത്യ സംഭവമാണ്. ഏതു നിമിഷവും വാഹനങ്ങള്‍ കൊണ്ടുപോകുമെന്നതിനാല്‍ കൂട്ടിരിപ്പുകാര്‍ക്ക് വസ്ത്രമുണങ്ങുന്നതു വരെ കാവല്‍ നില്‍ക്കേണ്ടിവരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ കൊടുത്താണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. പാര്‍ക്കിങ് കേന്ദ്രത്തിനകത്ത് സ്ഥലമില്ലാത്തതിനാല്‍ പുറത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ പോലിസുകാര്‍ ഫൈന്‍ ഈടാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലേക്കും മറ്റുമായി തിരക്കിട്ട് വാഹനങ്ങള്‍ വരുമ്പോള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാവുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക