|    Nov 18 Sat, 2017 7:17 pm
FLASH NEWS

മാതൃഭൂമി-സംഘപരിവാര ഗൂഢാലോചന അവസാനിപ്പിക്കണം: എഐവൈഎഫ്

Published : 3rd November 2017 | Posted By: fsq

 

തൃശൂര്‍: മാതൃഭൂമി സംഘപരത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് എഐവൈഎഫ് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. സംഘടനയില്‍ എന്‍ഡിഎഫ്, എസ്ഡിപിഐ  പ്രവര്‍ത്തകര്‍ പിടിമുറുക്കുന്നുവെന്ന രീതിയില്‍ ഇടതുപക്ഷപുരോഗമന യുവജന പ്രസ്ഥാനമായ എഐവൈഎഫ്‌നേയും സംഘടനയുടെ പ്രധാനപ്രവര്‍ത്തകനായ സഖാവ് കെ കെ ഷിഹാബിനെയും പൊതുസമൂഹത്തില്‍ കരിവാരിത്തേക്കാനുള്ള സംഘടിത ഗൂഢാലോചന മാതൃഭൂമി അവസാനിപ്പിക്കണം.കഴിഞ്ഞ കുറച്ചു നാളുകളായി നാട്ടിക മണ്ഡലം എക്‌സിക്യൂട്ടീവ് അംഗമായ കെ കെ ഷിഹാബിനെ മാതൃഭൂമിയുടെയും സംഘപരിവാറിന്റേയും ഉന്നത ഗൂഢാലോചനയുടെ ഭാഗമായി പൊതുസമൂഹത്തില്‍ താറടിക്കാനുള്ള സംഘടിതമായ അജണ്ട വ്യാപൃതമായിരിക്കുകയാണ്. ഇതിനെതിരേ എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റി ശക്തമായി പ്രധിഷേധിക്കുന്നു. നവമാധ്യമങ്ങളില്‍ മാത്രുഭൂമിയുടേതെന്ന വ്യാജപത്രം ഇറക്കിയതായുള്ള വാര്‍ത്തകള്‍ ഗൂഡാലോചനയുടെ ഭാഗമായിട്ടുള്ളതാണെന്നും മണ്ഡലം കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തില്‍ മാതൃഭൂമിയും ജന്മഭൂമിയും സംഘപരിവാറും  കെ കെ ഷിഹാബിനെയും എഐ വൈഎഫ്‌നേയും വേട്ടയാടുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് എഐവൈഎഫ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പ്രകാശന്‍ പള്ളത്ത്, സെക്രട്ടറി എന്‍ എ ഫൈസല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ  അറിയിച്ചു.ഗതാഗത നിയന്ത്രണംചാവക്കാട്: ദേശീയപാത 66(17) ചാവക്കാട് ഉപവിഭാഗത്തിന്റെ പരിധിയില്‍ വരുന്ന പുറമ്പോടം, വട്ടംപാടം ആറ്റുപുറം റോഡില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക