|    Jan 18 Wed, 2017 11:48 pm
FLASH NEWS

മാതൃഭൂമി ഓഫീസിന് നേരെ ആക്രമണം

Published : 31st May 2016 | Posted By: sdq

image

മാതൃഭൂമി ദിനപത്രത്തിന്റെ കോട്ടയ്ക്കല്‍ ഓഫീസിന് നേരെ ആക്രമണം. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് ഓഫീസ് അക്രമിച്ചതെന്നാണ് മാതൃഭൂമിയുടെ വിശദീകരണം.
ബസ് തകര്‍ക്കുന്നതിന്റെ ചിത്രം പകര്‍ത്താനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ചിലര്‍ എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമി ഓഫീസിലേക്ക് പോയതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടതെന്നാണ് മാതൃഭൂമി അധികൃതര്‍ പറയുന്നത്.
ഓഫീസ് കെട്ടിടത്തിലെ ചില്ല് അടിച്ചു തകര്‍ക്കുകയും വനിതാ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും
അധികൃതര്‍ പറഞ്ഞു. കോട്ടയ്ക്കലിലെ എച്ച്എംഎസ് ആശുപത്രിക്ക് മുന്നില്‍ വെച്ച്  അമിത വേഗതയില്‍ വന്ന ബസ് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയും ബൈക്ക് യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും അപകടം ഉണ്ടാക്കിയ ബസ് തകര്‍ക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,301 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക