|    Mar 28 Tue, 2017 3:49 pm
FLASH NEWS

മാതൃഭൂമിക്കു നേരെ ആക്രമണം; കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Published : 1st June 2016 | Posted By: SMR

തിരുവനന്തപുരം: മാതൃഭൂമി കോട്ടയ്ക്കല്‍ യൂനിറ്റില്‍ അതിക്രമിച്ച് കയറി വാര്‍ത്താ ബ്യൂറോ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കാമറ ഉള്‍െപ്പടെ നശിപ്പിക്കുകയും ചെയ്ത അക്രമി സംഘത്തിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മാതൃഭൂമിയുടെ മുന്നിലൂടെയുള്ള ദേശീയ പാതയില്‍ ഇന്നലെ രാവിലെ നടന്ന വാഹനാപകട ദൃശ്യം പകര്‍ത്തുന്നതിനിടെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും കാമറയും ഫോണും തകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് അക്രമിസംഘം മാതൃഭൂമി വളപ്പില്‍ കടന്നുകയറി അഴിഞ്ഞാടുകയായിരുന്നു. അക്രമികളെ ഉടനടി പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നു സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും സംയുക്ത വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day