|    Jul 27 Thu, 2017 12:39 pm
FLASH NEWS

മാതൃകാ ബൂത്തിലെ മാതൃകാ വോട്ടറായി ജില്ലാ കലക്ടര്‍

Published : 17th May 2016 | Posted By: SMR

കണ്ണൂര്‍: നമ്പര്‍ 1313, പി ബാലകിരണ്‍ സണ്‍ ഓഫ് സമ്പത്ത് റാവു. തളാപ്പ് ഗവ. മിക്‌സഡ് യുപി സ്‌കൂളിലെ 67ാം നമ്പര്‍ മാതൃകാ പോളിങ് ബൂത്തിലെ പോളിങ് ഓഫിസര്‍ പേരു വിളിച്ചപ്പോള്‍ ഏജന്റുമാര്‍ പെട്ടെന്ന് തലയുയര്‍ത്തി.അത്ര പരിചിതമല്ലാത്ത പേര് കേട്ട് നോക്കിയവര്‍ക്ക് ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി ബാലകിരണാണ് സാധാരണ വോട്ടറായി വരിയില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.
ജില്ലയിലെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ സ്വയം മാതൃകയായാണ് വോട്ടുചെയ്യാനെത്തിയത്. മാതൃകാ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഒരുക്കിയ സൗകര്യങ്ങള്‍ കലക്ടര്‍ നേരിട്ടു വിലയിരുത്തി.
അമ്മ വനജയും ഭാര്യ കല്യാണിയും കലക്ടര്‍ക്കൊപ്പം വരിയില്‍ നിന്ന് വോട്ട് ചെയ്യാനെത്തി. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും കലക്ടര്‍ കുടുംബസമേതം വോട്ടവകാശം വിനിയോഗിച്ചിരുന്നു. ജില്ലയിലെ വിദൂരസ്ഥലങ്ങളിലടക്കം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കാന്‍ ഇത്തവണ സാധിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക