|    Feb 24 Fri, 2017 4:35 pm
FLASH NEWS

മാതൃകാ ബഡ്‌സ് സ്‌കൂള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

Published : 3rd November 2016 | Posted By: SMR

കാസര്‍കോട്: രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂള്‍ പെരിയയില്‍ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനായി പുറത്തിറക്കിയ മാര്‍ഗ രേഖയുടെ അടിസ്ഥാനത്തിലാണ് ക്ലാസ് മുറികളുടെ രൂപകല്‍പനയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും. മാതൃകാബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുംമുമ്പ് ഇവിടെ എത്തുന്ന ഓരോ കുട്ടിയുടേയും ശാരീരിക സ്ഥിതിയും മാനസികാവസ്ഥയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ വ്യക്തിഗത പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തിലാവും തുടര്‍ പരിശീലനം. 1.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര പരിശീലനത്തിന് സെന്‍സറി റൂം, റിഹാബിലിറ്റേഷന്‍ സെന്റര്‍, സെന്‍സറി ഗാര്‍ഡന്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച പഠനമാനസികോല്ലാസ സൗകര്യങ്ങളോടെയാണ് ക്ലാസ് മുറികളും ബഡ്‌സ് സ്‌കൂള്‍ പരിസരവും തയ്യാറാക്കിയിരിക്കുന്നത്. ചാലിങ്കാലില്‍ നടക്കുന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മറ്റ് ബഡ്‌സ് സ്‌കുളുകള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. സര്‍ക്കാറിനു വേണ്ടി സ്‌നേഹകൂട് പ്രവര്‍ത്തനരേഖ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങും. പി കരുണാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ, ബ്ലോക്ക് പഞ്ചായത്തംഗം വി ഉഷ, പഞ്ചായത്തംഗം കെ കെ കുമാരന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, പി വി സുരേഷ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം സി ഖമറുദ്ദീന്‍, അഡ്വ. ശ്രീകാന്ത്, ജോര്‍ജ് പൈനാപ്പള്ളി, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പുല്ലുര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, എഡിഎം കെ അംബുജാക്ഷന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്്ടര്‍ കെ ആര്‍ രവീന്ദ്രന്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സ്വാതി വാമന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക