|    Apr 23 Mon, 2018 1:53 am
FLASH NEWS

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

Published : 15th March 2016 | Posted By: SMR

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, കട്ടൗട്ടുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കണം. ഇത് സ്വയംനീക്കാത്ത പക്ഷം സ്‌ക്വാഡുകള്‍ നീക്കം ചെയ്ത ശേഷം ചെലവാകുന്ന തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും. മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന സി.ഡി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിതരണം ചെയ്തു. വിവിധ ബാനറുകള്‍, പ്രചാരണ ഉപാധികള്‍, മൈക്ക്, സ്റ്റേജ് എന്നിവയ്ക്ക് നിരക്ക് നിശ്ചയിക്കുന്നതിനായി വീണ്ടും യോഗം വിളിക്കും. ഫഌക്‌സിന്റെ ഉപയോഗം ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ എ ഷുക്കൂര്‍, ആര്‍ നാസര്‍, വി എന്‍ രവികുമാരപിള്ള, ടി എ മെഹബൂബ്, ജി സഞ്ജീവ് ഭട്ട്, വി സി ഫ്രാന്‍സിസ്, പി പി ചിത്തിരജ്ഞന്‍, ഫിനാന്‍സ് ഓഫിസര്‍ മനോഹരന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍, ജില്ലാ ലോ ഓഫിസര്‍ പി ഒ ജോസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ദീപു പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss