|    Feb 24 Sat, 2018 11:45 am
FLASH NEWS

മാതൃകാ അങ്കണവാടി കെട്ടിടം ഉദ്ഘാടനം

Published : 12th December 2017 | Posted By: kasim kzm

തരുവണ: പരിയാരമുക്കില്‍ പുതുതായി നിര്‍മിച്ച മാതൃകാ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിക്കായി പ്രദേശവാസിയായ ഹമീദ് എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 14 ലക്ഷം രൂപ ചെലവില്‍ ഇരുനിലകെട്ടിടം നിര്‍മിച്ചത്. മൂന്നു പഞ്ചായത്തുകളുള്‍പ്പെട്ട ഐസിഡിഎസ് പ്രൊജക്റ്റിന് കീഴിലെ ഏക മാതൃകാ അങ്കണവാടിയാണ് പരിയാരമുക്കിലേത്. കെട്ടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആത്തിക്ക ബായി, സെക്കീന കുടുവ, ഷാജിനി, എം റഹീന, കേളോത്ത് സലീം, ഫൗസിയാ കോമ്പി, പി കെ അമ്മദ്, അജിതകുമാരി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss