|    Dec 12 Tue, 2017 9:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാതൃകാപരമായ ശിക്ഷ നല്‍കണം: ഫൈസലിന്റെ അമ്മ

Published : 29th November 2016 | Posted By: SMR

തിരൂരങ്ങാടി: ഫൈസലിന്റെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്നും, പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ. പകരത്തിനു പകരം നല്‍കിയിട്ട് കാര്യമൊന്നുമില്ല. അതുണ്ടാവരുത്. മോന്റെ വിധി അതായിരുന്നു. അവന്‍ പോയി. എന്റെ മോന്റെ ഗതി ഇനി മറ്റാര്‍ക്കുമുണ്ടാവരുത്.
കൃത്യം നടത്തിയ പ്രധാന പ്രതികളെ ഉടന്‍ പിടികൂടണം. അവര്‍ക്ക് മാതൃകാപരമായ ശിക്ഷയും നല്‍കണം. മീനാക്ഷി പറഞ്ഞു.
ഫൈസലിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ എട്ട് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തതറിഞ്ഞപ്പോഴായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക