|    Sep 21 Fri, 2018 4:10 am
FLASH NEWS

മാതൃകയായി ദുരിതാശ്വാസ പ്രവര്‍ത്തനം

Published : 20th August 2018 | Posted By: kasim kzm

കോഴിക്കോട്: സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം മാതൃകയാവുന്നു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ സമാപനദിനം നടന്ന ആലോചനായോഗത്തിലാണ് കോഴിക്കോട്ടെ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ പ്രളയ ബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
കോഴിക്കോട്ടെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യസാധനങ്ങളുടെ കുറവുണ്ടെന്നും അത് ശേഖരിക്കാനായി സുഹൃത്തുക്കള്‍ ഒത്തുചേരുന്നെന്നുമുള്ള ഒരറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് 18ന് രാവിലെ മുതല്‍ സാധനങ്ങളുമായി ആളുകളെത്തിത്തുടങ്ങുന്നത്. പിന്നീട് അവ വേര്‍തിരിക്കാനും പാക്ക് ചെയ്യാനുമായി കുട്ടികളടക്കം ധാരാളം പേരെത്തി. ഇതോടെ ടൗണ്‍ഹാള്‍ ദുരിതാശ്വാസ വസ്തുക്കളുടെ ശേഖരണകേന്ദ്രമായി മാറുകയായിരുന്നു. ആര്‍ക്കും സഹകരിക്കാവുന്ന ഈ ക്യാംപില്‍ ഭക്ഷ്യവസ്തുക്കള്‍, ബെഡ് ഷീറ്റ്, തലയിണ, വസ്ത്രങ്ങള്‍, സാനിറ്ററി പാഡ്, ഡയപ്പര്‍, റസ്‌ക്, ബിസ്‌കറ്റ്, ഗ്ലൂക്കോസ്, ഒആര്‍എസ്, ബക്കറ്റ്, മഗ്ഗ്, ബ്ലീച്ചിങ് പൗഡര്‍, ഡെറ്റോള്‍, ടൂത്ത് ബ്രഷ്, പോസ്റ്റ്, മെവുകുതിരി, തീപ്പെട്ടി, ആന്റിസെപ്റ്റിക് ലോഷന്‍, അരി തുടങ്ങിയവയാണ് ശേഖരിക്കാനും കോഴിക്കോട്ടെ വിവിധ ക്യാംപുകളിലേക്കും വയനാട് ജില്ലയിലെ ആദിവാസി, തൊഴിലാളി മേഖലകളിലേക്കും അയച്ചുകൊടുക്കാനും ഈ സൗഹൃദ കൂട്ടായ്മയക്ക് കഴിഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകരായ ഗുലാബ് ജാന്‍, അനില്‍ കുമാര്‍ തിരുവോത്ത്, നദി, കരിം ചേലേമ്പ്ര, സതി ആര്‍ വി തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss