|    Nov 17 Sat, 2018 8:53 am
FLASH NEWS

മാതൃകയായി അലനല്ലൂര്‍ പഞ്ചായത്ത് നികേതം പദ്ധതി

Published : 10th April 2018 | Posted By: kasim kzm

അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നികേതം ഭവനപദ്ധതി മാതൃകയാവുന്നു.
4കോടി രൂപയുടെ പദ്ധതിയില്‍ ആദ്യ ഗഡുവായ 50,000 രൂപ 42 ഗുണഭോക്തൃ  കുടുംബങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു ഗ്രാമ്പ്പഞ്ചായത്ത് 100 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് എന്ന പദ്ധതി നടപ്പാകുന്നതിന്റെ ആദ്യഘട്ടത്തില്‍ 50 കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ബാക്കിയുള്ള ഗഡുക്കള്‍ അതാത് ഘട്ടങ്ങളില്‍ വേഗത്തില്‍  ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ വി, വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍, വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍  റഷീദ് ആലായന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ ഖത്താബ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുന്നുമ്മല്‍ സുനിത എന്നിവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss