|    Jul 19 Thu, 2018 12:14 am
FLASH NEWS
Home   >  Kerala   >  

മാതാ അമൃതാനന്ദമയി ഗുര്‍മീതിനെപ്പോലെയെന്ന് സിപിഎം; പരാമര്‍ശം മറയ്ക്കാന്‍ ശ്രമിച്ച് ദേശാഭിമാനി

Published : 2nd September 2017 | Posted By: shins

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനോട് മാതാ അമൃതാനന്ദമയിയെ ഉപമിച്ച് സിപിഎം. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലാണ് ഗുര്‍മീതിനെപ്പോലുള്ളവരുടെ ഗണത്തില്‍ പെടുത്തേണ്ടയാളാണ് അമൃതാനന്ദമയിയെന്ന് ആരോപിച്ചിരിക്കുന്നത്. മുഖപ്രസംഗത്തിലൂടെയായിരുന്നു അമൃതാനന്ദമയിക്കെതിരേ പത്രം തുറന്നടിച്ചിരിക്കുന്നത്. ഇവര്‍ക്കു പുറമെ ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവരെ പീഡനക്കേസില്‍ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന ആശാറാം ബാപ്പുവുമായും താരതമ്യപ്പെടുത്തുന്നുണ്ട്. ആര്‍എസ്എസിന്റെ പൂര്‍ണപിന്തുണ അമൃതാനന്ദമയിക്കുണ്ട്, ഗുര്‍മീതിനെപ്പോലെ അമൃതാനന്ദമയിയും വന്‍ സാമ്രാജ്യമാണ് കെട്ടിപ്പെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളും മുഖപ്രസംഗത്തില്‍ ഉണ്ട്. പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡമോക്രസിയുടെ പത്രാധിപര്‍.
അതേസമയം, കാരാട്ട് എഴുതിയ എഴുതിയ ലേഖനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് മാതാ അമൃതാനന്ദമയിയെക്കുറിച്ചുള്ള പരാമര്‍ശം വെട്ടിക്കളഞ്ഞശേഷമാണ്. ആള്‍ദൈവങ്ങള്‍ക്കെതിരായി പ്രകാശ് കാരാട്ട് എഴുതിയ കാര്യങ്ങളൊന്നും തന്നെ ദേശാഭിമാനി റിപോര്‍ട്ട് ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് മാതാ അമൃതാനന്ദമയിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ദേശാഭിമാനി മുക്കിയതെന്നും പാര്‍ട്ടിക്ക് കേരളത്തിലും കേന്ദ്രത്തിലെയും ഇരട്ടത്താപ്പാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാതാ അമൃതാനന്ദമയിക്കെതിരേ വിദേശ വനിത ഉന്നയിച്ച ആരോപണം കത്തിനില്‍ക്കുമ്പോള്‍ വനിതയുമായുള്ള അഭിമുഖം പാര്‍ട്ടി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തീരമേഖലയില്‍ നിന്നുള്ള വോട്ടിനെ കാര്യമായി ബാധിച്ചെന്നാണ് കണ്ടുപിടിത്തം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss