|    Oct 24 Wed, 2018 3:51 am
FLASH NEWS
Home   >  National   >  

മാതാവിന്റെ മൃതദേഹത്തിനൊപ്പം മകന്‍ കിടന്നുറങ്ങിയത് മൂന്നുനാള്‍

Published : 10th September 2017 | Posted By: shadina sdna


ദുര്‍ഗ്ഗാപൂര്‍: മാതാവിന്റെ മൃതദേഹത്തിന് മകന്‍ കാവല്‍ നിന്നത് മൂന്നുദിവസം. പശ്ചിമബംഗാളിലെ ദുര്‍ഗ്ഗാപൂരിലാണ് സംഭവം. 35 കാരനായ ഇന്ദ്രദീപ് നന്ദിയാണ് മാതാവ് സനന്ദ നന്ദിയുടെ മൃതദേഹത്തിന് കാവല്‍ നിന്നത്. ഇവരുടെ വീട്ടില്‍ നിന്നും രൂക്ഷഗന്ധമുയര്‍ന്നതോടെ അയല്‍വാസികള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തന്റെ മാതാവ് കുറച്ച് ദിവസമായി തന്നോടൊന്നും സംസാരിക്കാറില്ലെന്നും ഭക്ഷണമൊന്നും കഴിക്കാറില്ലെന്നും ഇന്ദ്രദീപ് പോലിസിനോട് പറഞ്ഞു. ഇയാളെ പോലിസ് ചോദ്യം ചെയ്‌തെങ്കിലും സനന്ദ നന്ദി എങ്ങനെയാണ് മരിച്ചതെന്നതിനെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെ സനന്ദയുടെ മൂത്ത മകന്‍ ഇന്ദ്രനീല്‍ താമസിക്കുന്നുണ്ട്. സഹോദരന്‍ മാതാവിന്റെ മരണവിവരം അറിയാക്കിതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് ഇന്ദ്രനീല്‍ പോലിസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മാതാവിനെ കണ്ടിരുന്നെന്നും അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഇന്ദ്രനീല്‍ പറഞ്ഞു. ഇന്ദ്രദീപിന് മാനസികാസ്വസ്ഥ്യം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss