|    Jul 28 Fri, 2017 10:32 pm
FLASH NEWS

മാതാവിന്റെ ക്രൂരപീഡനം; വളര്‍ത്തുമകള്‍ ആശുപത്രിയില്‍

Published : 11th July 2016 | Posted By: SMR

പാരിപ്പള്ളി: പട്ടിണിക്കിട്ടും ദേഹോപദ്രവമേല്‍പിച്ചും മാതാവ് ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വളര്‍ത്തു മകള്‍ ആശുപത്രിയിലായി. ഊന്നിന്‍മൂട് പുതുവലില്‍ പാണില്‍കുന്നും പുറത്ത് വീട്ടില്‍ ആസിയയെ (17) ആണ് മാതാവ് സൈജിന്‍സ പീഡിപ്പിച്ചത്. കുട്ടികള്‍ ഇല്ലാതിരുന്ന സൈജിന്‍സ ഷംസുദ്ദീന്‍ ദമ്പതികള്‍ 17 വര്‍ഷം മുമ്പാണ് ആസിയയെ ദത്തെടുത്തത്. ഒന്‍പത് വര്‍ഷം മുമ്പ് ഇവര്‍ക്ക് ആമിനയെന്ന കുഞ്ഞ് പിറന്നതോടെയാണ് ദത്തുപുത്രിയോട് അനിഷ്ടം തുടങ്ങിയത്. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ ആസിയയെ ദമ്പതികള്‍ തുടര്‍പഠനം നടത്താന്‍ അനുവദിക്കാതെ കടയ്ക്കലിലെ യത്തീംഖാനയില്‍ ഏല്‍പ്പിച്ചു തടിയൂരിയെങ്കിലും ശാരീരിക പീഡനം തുടര്‍ക്കഥയായതോടെ യുവതി വീട്ടില്‍ തിരിച്ചെത്തി. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പാരിപ്പള്ളിയിലെ പാരലല്‍ കോളജില്‍ പ്ലസ്ടൂവിന് ചേര്‍ന്നു. അടുത്തിടെ മാതാവ് കഠാരയുമായി ആസിയയെ കൊല്ലാന്‍ ശ്രമിക്കുകയും മുറിയില്‍ കയറി കതകടച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ സംഭവമുണ്ടായി. പെരുന്നാളിന് പോലും ഭക്ഷണം ലഭിക്കാതെ പട്ടിണികിടന്ന വിദ്യാര്‍ഥി കഴിഞ്ഞ ദിവസം പാരലല്‍ കോളജില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവതിയുടെ പരാതിയിന്മേല്‍ മാതാവ് സൈജിന്‍സക്കെതിരേ കേസെടുക്കുമെന്നും യുവതിയെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അയിരൂര്‍ പൊലിസ് അറിയിച്ചു. അവശനിലയിലായ യുവതി പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രോഗികളുടെ സംരക്ഷണയിലാണിപ്പോള്‍.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക