|    Jan 24 Tue, 2017 2:26 am

മാതാവിനെ ജീവനോടെ കത്തിച്ചു; ബാലിക നീതിതേടി മുഖ്യമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി

Published : 14th August 2016 | Posted By: SMR

blood

ലഖ്‌നോ: തന്റെ മാതാവിന്റെ ഘാതകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 15കാരി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തം കൊണ്ട് കത്തെഴുതി. രണ്ടുമാസം മുമ്പ് ജീവനോടെ കത്തിക്കപ്പെട്ട ബുലന്ദ്ഷഹറില്‍ നിന്നുള്ള അനു ബന്‍സാലിന്റെ മകള്‍ ലതിക ബന്‍സാലാണ് നീതി നേടി മുഖ്യമന്ത്രിക്കു കത്തെഴുതിയത്.
ലതികയുടേയും 11കാരി സഹോദരിയുടേയും കണ്‍മുമ്പില്‍വച്ച് പിതാവിന്റെ ബന്ധുക്കള്‍ ജീവനോടെ കത്തിച്ച മാതാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലിസിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അമ്മാവന്റെ സഹായം തേടേണ്ടിവന്നു. 95 ശതമാനത്തിലധികം പൊള്ളലേറ്റ അനു ബന്‍സാല്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
രണ്ടാമത്തെ മകളുടെ ജനനത്തോടെ ആണ്‍കുട്ടിയെ പ്രസവിക്കാന്‍ കഴിവില്ലെന്നാരോപിച്ച് ഭര്‍തൃബന്ധുക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട അനു ബന്‍സാലും മക്കളും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം ഇവിടെയെത്തിയ പിതാവിന്റെ അമ്മയും മറ്റു ബന്ധുക്കളും പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അനു ബന്‍സാലിനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിനിടെ 100ല്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സഹായവുമായി ഭരണകൂടം മുന്നോട്ട് വരാത്തതിനെതുടര്‍ന്നാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് ജീവനു ഭീഷണിയുള്ളതായും പോലിസ് കുറ്റവാളികളെ സഹായിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. അനു ബന്‍സാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കത്തിനെതുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടക്കുന്നുണ്ട്.അതിനിടെ, തനിക്ക് കത്തെഴുതിയ ലതികയെയും സഹോദരി തന്യയെയും ശനിയാഴ്ച മുഖ്യമന്ത്രി കണ്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക