|    Dec 16 Sat, 2017 8:32 pm
FLASH NEWS

മാതാവിനെ കൊന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു

Published : 4th November 2016 | Posted By: SMR

തലശ്ശേരി: മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി വെറുതെവിട്ടു. ചിമ്മിണിയാന്‍ ജിനേഷ് എബ്രഹാമിനെയാണ് തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എം വി രാജകുമാര സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. 2012 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരത്തെ ചിമ്മിണിയാന്‍ കൂട്ടമുഖത്ത് ചിന്നമ്മ(58)യെ മകന്‍ അടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. അടികൊണ്ട് നിലത്തുവീണ ചിന്നമ്മ നിലവിളിച്ചപ്പോള്‍ തലയില്‍ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ വിവാഹത്തിന് ചിന്നമ്മ തടസ്സം നിന്നതാണ് കൊലയ്ക്ക് കാരണമായത്. മാനസിക രോഗിയായ പ്രതി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയതെന്നു പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപ്പിള്ളയും സാക്ഷിമൊഴിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. എ ഇ അനില്‍ റാണി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss