|    Dec 16 Sun, 2018 4:09 am
FLASH NEWS

മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി

Published : 29th May 2018 | Posted By: kasim kzm

നാദാപുരം: പുറമേരിയില്‍ കുടുബ വഴക്കിന്റെ പേരില്‍ മൂന്ന് വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായിരുന്ന പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പുറമേരി സ്വദേശി കുളങ്ങരത്ത് ഖൈസിന്റെ ഭാര്യ നരിപ്പറ്റ സ്വദേശിനി കാട്ടില്‍ സഫൂറ (28)യെയാണ് കേസന്വേഷിക്കുന്ന കുറ്റിയാടി സിഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് നാദാപുരം കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്.
16 നാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുള്ള ഭര്‍ത്താവുമായി പിണങ്ങിയ സഫൂറ പുറമേരിയിലെ ഭര്‍ത്രൃ വീട്ടില്‍ വെച്ച് മക്കളായ മൂന്ന് വയസ്സുകാരി ഇന്‍ഷാ ലാമിയയെയും,  ഒന്നര വയസ്സുകാരന്‍ അമന്‍ സയാനെയും കുളിമുറിയിലെ ബക്കറ്റില്‍ മുക്കി അപകടപ്പെടുത്തുകയായിരുന്നു.സയാന്‍ രക്ഷപ്പെട്ടെങ്കിലും ഇന്‍ഷാലാമിയ മരണപ്പെട്ടു.
പോലിസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റിയ സഫൂറയെ മാനസിക പിരിമുറുക്കങ്ങളെ തുടര്‍ന്ന് ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.പിന്നിട് അസുഖം ഭേദമായതോടെയാണ് സഫൂറയെ കോടതിയുടെ അനുമതിയോടെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss