|    Jan 24 Tue, 2017 12:43 pm
FLASH NEWS

മാതാപിതാക്കള്‍ മരിച്ചതറിയാതെ ഷാസ്മി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍

Published : 9th March 2016 | Posted By: SMR

മച്ചംപാടി: ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് ദമ്പതികള്‍ മരിച്ചപ്പോള്‍ ഒന്നരവയസുകാരിയായ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാവൂര്‍ മുട്ടലയിലെ സക്കീര്‍, ഭാര്യ ഹസീന എന്നിവരാണ് ഇന്നലെ വൈകിട്ട് നാലോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത് വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
ഉപ്പള ഭാഗത്ത് നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക്‌പോവുകയായിരുന്ന റിട്‌സ് കാര്‍ ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ലോറിയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് അതുവഴി വരികയായിരുന്ന ആക്ടീവയില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ചികില്‍സക്കെത്തിയ ബന്ധുവായ യുവതിയെ സന്ദര്‍ശിക്കാനാണ് ദമ്പതികള്‍ യാത്ര പുറപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒന്നരവയസുകാരിയായ മകള്‍ ഷാസ്മി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാതാപിതാക്കള്‍ മരിച്ചതറിയാതെ കുട്ടി ബന്ധുക്കളുടെ പരിചരണത്തിലാണ്.
ദമ്പതികളുടെ അപകടമരണം പാവൂര്‍ പ്രദേശത്തെ ദുഖത്തിലാഴ്ത്തി. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ച മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പാവൂരിലെ വീട്ടിലുമെത്തിയത്. ഇന്ന് രാവിലെ മഞ്ചേശ്വരം പോലിസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നേരത്തെ ഗള്‍ഫിലായിരുന്ന സക്കീര്‍ ഏതാനും വര്‍ഷം മുമ്പാണ് തിരിച്ചെത്തിയത്. മയ്യത്ത് ഇവരുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പാവൂര്‍ മുട്ടല ബാക്കിമാര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക