|    May 24 Wed, 2017 9:21 pm
FLASH NEWS

മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്താവണം: ജസ്റ്റിസ് ബി കെമാല്‍ പാഷ

Published : 1st July 2016 | Posted By: SMR

കൊച്ചി: ഇന്റര്‍നെറ്റ് ചതിക്കുഴികളുടെ ലോകത്ത് വിവിധ പ്രലോഭനങ്ങളില്‍ കൗമാരപ്രായത്തിലെ കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ മാതാപിതാക്കള്‍ അവരുടെ നല്ല സുഹൃത്താവണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ബി കെമാല്‍ പാഷ. പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്നതിനും കാര്യങ്ങളെ മനസ്സിലാക്കുന്നതിനും ഈ സൗഹൃദം വളരെ അനിവാര്യമാണ്. കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പ്ലസ്‌വണ്‍ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്ന ഷീടോയ്‌ലറ്റ് നിര്‍മാണ സമ്മതപത്രം ലയണ്‍സ് ക്ലബ് ഭാരവാഹികളായ ദീപ്തി വിജയകുമാര്‍, കുമ്പളം രവി എന്നിവരില്‍ നിന്ന് പിടിഎ പ്രസിഡന്റ് അജിത്കുമാര്‍ ഏറ്റുവാങ്ങി. ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പി എം മായ, പ്രിന്‍സിപ്പാള്‍ കെ എം ശിവരാമന്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ സന്തോഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് അജിത്കുമാര്‍, എസ്എംസി ചെയര്‍മാന്‍ ജോസ് ക്രിസ്റ്റഫര്‍, ഹെഡ്മിസ്ട്രസ് പി വി ഗീത, ജയപ്രദീപ് വി എം, വിദ്യാര്‍ഥി പ്രതിനിധി കുമാരി ഭദ്ര സംസാരിച്ചു. വിവിധ മേഖലകളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day