|    Jun 23 Sat, 2018 6:29 am
FLASH NEWS
Home   >  Kerala   >  

മാതാപിതാക്കള്‍ അറിയാതെ ഒന്നും നടക്കില്ല; കെവിന്റെ വീട്ടില്‍ തന്നെ നില്‍ക്കും-നീനു

Published : 29th May 2018 | Posted By: sruthi srt

കോട്ടയം: കെവിന്റെ കൊലപാതകം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് ഭാര്യ നീനു.അവരറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും.  ഇരുപത്തിനാലിനാണ് കെവിനുമായുള്ള പ്രണയം വീട്ടുകാരെ അറിയിക്കുന്നത്. അതുവരെ ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഇതിനു ശേഷമാണ് കെവിനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ചു.ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാല്‍ പോവില്ലെന്നും നീനു പറഞ്ഞു.നിയമപരമായി താന്‍ കെവിന്റെ ഭാര്യയാണ്.ഇവിടെ തന്നെ നില്‍ക്കും. അച്ഛനെയും അമ്മയെയും നോക്കുമെന്നും നീനു പറഞ്ഞു.

അതേസമയം, കെവിന്റെ കൊലപാതകം ആസൂത്രിതം തന്നെയാണെന്ന് പിതാവ് പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്ത് തങ്ങിയിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ സഹായം ലഭിച്ചതായും സംശയമുണ്ട്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണ് തീരുമാനം, ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss