|    Dec 11 Mon, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാതാപിതാക്കളുടെ ക്രൂരമര്‍ദനം; സഹോദരങ്ങള്‍ ആശുപത്രിയില്‍

Published : 24th August 2016 | Posted By: SMR

തൊടുപുഴ: കുരുന്നുകളോട് മാതാപിതാക്കളുടെ ക്രൂരത. കൂമ്പന്‍പാറ പഴമ്പള്ളില്‍ നസീറിന്റെ രണ്ടു മക്കളെയാണ് രണ്ടാഴ്ചയോളമായി ക്രൂര പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രകോപിതരായ നാട്ടുകാര്‍ നസീറിന്റെ പെട്ടിക്കട തീയിട്ട് നശിപ്പിച്ചു. കുട്ടികളെ ചികില്‍സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി.
ഇന്നലെയാണ് പത്തുവയസ്സുകാരന്‍ നൈഫല്‍, രണ്ടുവയസ്സുകാരന്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ ശാരീരിക പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. നസീറിന്റെ ഉടമസ്ഥതയിലുള്ള കൂമ്പന്‍പാറയിലെ പെട്ടിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തുകയും കഞ്ചാവുമായി ഇയാളെ പോലിസ് പിടികൂടുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് രാവിലെ ഇയാളെ ജാമ്യത്തിലിറക്കുന്നതിനായി ഭാര്യ സെലീന അടിമാലിയിലെത്തിയിരുന്നു. എന്നാല്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ ഇത് എടുക്കുന്നതിനായി പരിചയമുള്ള ഓട്ടോക്കാരനെ ഇവര്‍ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ പരിക്കേറ്റ കുട്ടിയെ കാണുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. നൈഫലിന്റെ കാലിന് ഒടിവും വായിലും ശരീരത്തിലും സാരമായി പൊള്ളലുമുണ്ട്. ഇളയകുട്ടിയുടെ ഇരു കൈകളിലും കെട്ടിയിട്ടിരുന്ന തരത്തിലുള്ള പാടുകളുമുണ്ട്.
കൂമ്പന്‍പാറ ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ നൈഫല്‍ രണ്ടാഴ്ചയായി സ്‌കൂളിലും പോയിരുന്നില്ല. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിച്ച വിവരമറിഞ്ഞ നാട്ടുകാര്‍ പ്രകോപിതരായി കൂമ്പന്‍പാറയിലെ പെട്ടിക്കട തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. എന്നാല്‍, ഇവര്‍ സ്ഥലത്തെത്താനോ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനോ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക