|    Nov 19 Sun, 2017 8:01 pm
FLASH NEWS

മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടികളുടെ വീട് ജപ്തിക്ക്; മുഖ്യമന്ത്രി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: മാതാപിതാക്കള്‍ മരിച്ച രണ്ട് പെകുട്ടികളുടെ വീടും വസ്തുവും ജപ്തി ചെയ്യാനുള്ള കെഎസ്എഫ്ഇയുടെ  നീക്കത്തിനെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരശുവയ്ക്കല്‍ ആലുനിന്ന കരയ്ക്കാടുവീട്ടില്‍ വി ടി ബിനിയും                വി ടി ബീനയും സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പെഴ്‌സന്‍ പി മോഹനദാസിന്റെ ഉത്തരവ്. പെകുട്ടികളുടെ അച്ഛന്‍ കെഎസ്ആര്‍ടിസിയിലും അമ്മ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജോലിചെയ്യുമ്പോഴാണ് പെട്ടെുണ്ടായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. 2011ല്‍ അച്ഛനും 2016 ല്‍ അമ്മയും മരിച്ചു. ഇവര്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടരാണ്. എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ബിനി. എംഎ വിദ്യാര്‍ഥിനിയാണ് ബീന.  മാതാപിതാക്കളുടെ ചികില്‍സയ്ക്കു വേണ്ടിയാണ് വീടും സ്ഥലവും പണയപ്പെടുത്തിയത്. അമ്മയുടെ മരണത്തിന് നാലുമാസം മുമ്പ് പഴയ വീട് മഴക്കെടുതിയില്‍ ഇടിഞ്ഞു. അമ്മയുടെ മരണശേഷം പെണ്‍കുട്ടികള്‍ ചില ബന്ധുക്കളുടെ സഹായത്തോടെ ചെറിയരീതിയില്‍ വീട് നിര്‍മ്മിച്ച് തുടങ്ങി.  ഈ സ്ഥലമാണ് ജപ്തി ഭീഷണി നേരിടുന്ന—ത്.     കടങ്ങളുടെ വിവരങ്ങള്‍ മാതാപിതാക്കള്‍ കുട്ടികളെ അറിയിച്ചിരുന്നില്ല. ജപ്തി നടപടികള്‍ അടിയന്തിരമായി തടയണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക