|    Dec 14 Fri, 2018 10:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാണി വിഭാഗത്തിന് നല്‍കിയേക്കും

Published : 7th June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന് ജയിപ്പിക്കാനാവുന്ന ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയേക്കും. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന് കെ എം മാണി വിഭാഗം രാജ്യസഭാ സീറ്റെന്ന ഉപാധിയാണ് മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അന്ന് യുഡിഎഫ് തത്ത്വത്തില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മാണി യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറായത്.
സീറ്റ് ലഭിക്കുകയാണെങ്കില്‍  ജോയ് എബ്രഹാമിനെ തന്നെ വീണ്ടും രാജ്യസഭയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കോണ്‍ഗ്രസ്സിലെ തര്‍ക്കത്തിനും മാണിയുടെ യുഡിഎഫ് പ്രവേശനത്തിനുമുള്ള തടസ്സങ്ങള്‍ നീക്കാമെന്നാണ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss