|    Oct 19 Thu, 2017 11:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണി: ലീഗിന് ശുഭാപ്തി വിശ്വാസമെന്ന് കുഞ്ഞാലിക്കുട്ടി

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: കെ എം മാണിയും പാര്‍ട്ടിയും യുഡിഎഫി ല്‍ തുടരുമെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലീഗ് ദേശീയ ഖജാഞ്ചി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരല്‍കുന്നിലെ കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടി യോഗത്തിനു ശേഷം നിലപാടു വ്യക്തമാക്കുമെന്ന് കെ എം മാണി അറിയിച്ചിരുന്നു. ഒരുപാടു കാലത്തെ സൗഹൃദവും മുന്നണി ബന്ധവും ഒരുനിമിഷം കൊണ്ട് അവസാനിപ്പിക്കാനാവില്ല. കേരളാ കോണ്‍ഗ്രസ്സിന് പ്രയാസം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക