|    Oct 21 Sun, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാണി : ലീഗിന് കോണ്‍ഗ്രസ്സിന്റെ അതേ നിലപാട് – കുഞ്ഞാലിക്കുട്ടി

Published : 11th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പുനപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം മാനിച്ചുള്ള നിലപാട് മാത്രമാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. മാണിയുടെ മുന്നണി പ്രവേശനം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടും ലീഗ് മാനിക്കുന്നു. മറിച്ചൊരു നിലപാട് ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കേരളാ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിയുടെ വരവ് അടഞ്ഞ അധ്യായമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങിനെയൊരു അധ്യായം തുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss