|    Mar 27 Mon, 2017 4:27 pm
FLASH NEWS

മാണി യുഡിഎഫിന്റെ അവിഭാജ്യഘടകം: സുധീരന്‍

Published : 1st August 2016 | Posted By: SMR

കൊച്ചി: യുഡിഎഫില്‍ ഘടകക്ഷികള്‍ തമ്മില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നമൊന്നും ഇപ്പോഴില്ലെന്നും കെ എം മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
മാണി സീനിയര്‍ നേതാവാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ല. ഉമ്മന്‍ചാണ്ടി മാണിയെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയെ അനുനയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമോ എന്ന ചോദ്യത്തിന് എല്ലാം പ്രശ്‌നവും പരിഹരിക്കുമെന്നായിരുന്നു സുധീരന്റെ മറുപടി. എറണാകുളം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day