|    Aug 21 Tue, 2018 9:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാണി പ്രതിയായ ബാര്‍ കോഴക്കേസ് അവസാനഘട്ടത്തില്‍ : സര്‍ക്കാര്‍

Published : 8th June 2017 | Posted By: fsq

 

കൊച്ചി: മുന്‍ മന്ത്രി കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം പൂര്‍ത്തീകരിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ കോഴക്കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നോബിള്‍ മാത്യു നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. തുടര്‍ന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി സിംഗിള്‍ ബെഞ്ച് മാറ്റി. അന്വേഷണങ്ങളും റിപോര്‍ട്ട് സമര്‍പ്പിക്കലും ആവര്‍ത്തിക്കപ്പെടുമ്പോഴും ആരോപണങ്ങളും പരാതികളും തുടരുന്ന സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിന്റെ  അന്വേഷണം പുരോഗമിക്കുന്നില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ പൊതുജനത്തിന് വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോബിള്‍ മാത്യു ഹരജി നല്‍കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss