|    Jul 18 Wed, 2018 4:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മാണി ഒരു കുറ്റവും ചെയ്തിട്ടില്ല’

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുടുക്കുകയല്ല കുറ്റവിമുക്തനാക്കുകയാണു ചെയ്തതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎം മാണി ഒരു കുറ്റവും ചെയ്തിട്ടില്ല. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാണി കുറ്റക്കാരനല്ലെന്നു തെളിയിക്കുകയാണു ചെയ്തതെന്നും പ്രതിച്ഛായയില്‍ വന്ന ലേഖനത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ കെപിസിസി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിശദീകരണവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്.
അന്ന് പി ടി ചാക്കോ, ഇന്ന് കെ എം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസ്സിനെതിരേ രൂക്ഷവിമര്‍ശനമുണ്ടായത്. ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടുവച്ചിരുന്നു. നിയമവകുപ്പ് അറിയാതെയാണ് എജിയില്‍നിന്നും നിയമോപദേശം തേടിയതെന്നും ഇതു മാണിയെ കാണിക്കാത്തതു ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലിലെഴുതുമെന്നു ഭയപ്പെട്ടെന്നും പ്രതിച്ഛായ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss