|    Jun 24 Sun, 2018 11:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണി ഉള്‍പ്പെടെ ആരുടെയും പിന്നാലെ പോവേണ്ട സാഹചര്യം ഇപ്പോഴില്ല

Published : 4th June 2018 | Posted By: kasim kzm

തിരുവനന്തപുരം: കെ എം മാണി ഉള്‍പ്പെടെയുള്ളവരുടെ പുറകെ പോവേണ്ട സാഹചര്യം ഇടതുമുന്നണിക്ക് ഇല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍ഡിപിയെയും ബിഡിജെഎസിനെയും സിപിഎം വ്യത്യസ്ത രീതിയിലാണു കാണുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി സ്വീകരിച്ച മാതൃക നല്ലതാണ്.
കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ യുഡിഎഫിന്റെ കൂടെനിന്നു. ചിലര്‍ യുഡിഎഫിന്റെ ഘടകകക്ഷികളെ പോലെയാണു പ്രവര്‍ത്തിച്ചത്. ബിജെപി ഉണ്ടാക്കിയ പാര്‍ട്ടിയാണു ബിഡിജെഎസ് എന്നും കോടിയേരി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടുന്നതു സ്വാഗതാര്‍ഹമാണ്. ജെഡിയു നിലപാട് തിരുത്തി ഇപ്പോള്‍ ഒപ്പമുണ്ട്. ലോക്‌സഭാ സീറ്റ് നഷ്ടമാവുമ്പോള്‍ ആര്‍എസ്പി പാഠം പഠിക്കും. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി പറഞ്ഞു.യുഡിഎഫിന് കേരളത്തില്‍ തിരിച്ചുവരുന്നതിനുള്ള അവസരമായിട്ടായിരുന്നു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ അവര്‍ കണ്ടിരുന്നത്. ബിജെപിയുടെ വോട്ട് യുഡിഎഫിന് മറിച്ചാണു മുന്‍കാലങ്ങളില്‍ ചെങ്ങന്നൂരില്‍ യുഡിഎഫ് വിജയിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ബിജെപിയുടേയും വോട്ടിങ് ശതമാനം കുറഞ്ഞു. ബിജെപിയുടെ വോട്ടിന് വേണ്ടിയാണ് എ കെ ആന്റണി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചത്. പ്രത്യേക രാഷ്ട്രീയ പശ്ചാത്തലമായിരുന്നു ചെങ്ങന്നൂരിലുണ്ടായിരുന്നത്. ത്രിപുരയിലെ ജയം കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും അതിന്റെ തുടക്കമാണു ചെങ്ങന്നൂര്‍ എന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ തടയാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതാണു ചെങ്ങന്നൂര്‍ വിജയത്തിന്റെ പ്രത്യേകത. ബിജെപിയെ നേരിടാന്‍ സിപിഎമ്മിനു മാത്രമേ സാധിക്കു.
ഇടത് സര്‍ക്കാര്‍ വന്ന ശേഷം ബിജെപിയുടെ മുന്നേറ്റത്തിന് തടയിട്ടതായും കോടിയേരി അവകാശപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളുടെ നേട്ടമാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ പിന്താങ്ങിയ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ വിജയമാണിത്. മുന്നണി പ്രവര്‍ത്തനത്തില്‍ കാലോചിതമായി മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി മാസത്തില്‍ രണ്ട് തവണയെങ്കിലും യോഗം ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി ബഹുജന അടിത്തറ വിപുലീകരിക്കും. ഇടതു മുന്നണിയുമായി സഹകരിക്കുന്ന എല്ലാ പാര്‍ട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss