|    Aug 19 Sun, 2018 2:55 pm
FLASH NEWS
Home   >  News now   >  

‘മാണിസാര്‍’ കോണ്‍ഗ്രസിന് ‘മാരണ’മായി, ഹസന്‍ ഖേദം പ്രകടിപ്പിച്ചു

Published : 10th June 2017 | Posted By: G.A.G

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടോടെ വന്ന ലേഖനം മാണി നെറികേടിന്റെ അപോസ്തലനാണെന്ന് കുറ്റപ്പെടുത്തുന്നു. എന്നാല്‍ മുഖപ്രസംഗം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കെപിസി അധ്യക്ഷന്‍ എം എം ഹസന്‍ ഇതിനെതിരെ ഖേദപ്രകടനവും നടത്തി. മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് കോണ്‍ഗ്രസ് യോജിക്കുന്നില്ലെന്നും ഹസന്‍ പറഞ്ഞു.
മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപ്രസംഗത്തിലുണ്ട്.
ഇടത്്് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ മാണി ശ്രമം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ് വിളംബരം ചെയ്യുന്നതെന്നും മാനം വില്‍കാന്‍ വേണ്ടി മാണി നാല്‍കവലയില്‍ നില്‍ക്കുന്നുവെന്നും ലേഖനം ആരോപിക്കുന്നു.
മുന്നണിയില്‍ നിന്ന് തര്‍ക്കിച്ചും വിലപേശിയും അനര്‍ഹമായ പലതും നേടിയ മാണി രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപോസ്തലനാണ്. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവുമില്ല.  രാഷ്ട്രീയ മോഹങ്ങള്‍ മാണിയെ പൂര്‍ണ്ണമായും കുരുടനാക്കി മാറ്റി. മാണിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കുതികാല്‍വെട്ടിന്റെയും വഞ്ചനയുടെയും വൈറസുകള്‍ കാണാം. മാണിയും മകനും ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖപ്രസംഗം പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss