|    Mar 24 Fri, 2017 3:47 am
FLASH NEWS

മാണിയെ ഹൈക്കോടതി ഒന്നും പറഞ്ഞില്ല; പറഞ്ഞത് സീസറിന്റെ ഭാര്യയെക്കുറിച്ച്

Published : 11th November 2015 | Posted By: SMR

കൊച്ചി: ബാര്‍ കോഴക്കേസിലെ കോടതി പരാമര്‍ശവും മന്ത്രി മാണിയുടെ രാജിക്കാര്യവും സോഷ്യല്‍ മീഡിയകളില്‍ അരങ്ങ് തകര്‍ക്കുന്നു. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം എന്ന ഹൈക്കോടതി പരാമര്‍ശം കണക്കിലെടുത്ത് തന്റെ ഭാര്യ കുട്ടിയമ്മ രാജിവയ്ക്കുമെന്ന് കെ എം മാണി പറയുമ്പോള്‍ ഈ മാണി കോഴയെ സ്‌നേഹിച്ച പോലെ ഇവിടെ ഒരു മൊയ്തീനും കാഞ്ചനെയെ സ്‌നേഹിച്ചില്ലെന്നാണ് മറ്റൊരു കണ്ടുപിടിത്തം.

കുഞ്ഞാലിക്കുട്ടി നിയമസഭയി—ല്‍ തലപുകഞ്ഞാലോചിച്ചിരിക്കുന്ന പടത്തോടൊപ്പം ഇതാരാ പടച്ചോനേ ഞമ്മക്കറിയാത്ത സീസറിന്റെ കെട്ട്യോള്…… എന്ന പരിഹാസവും ഉന്നയിക്കുന്നു.ഭാര്യയും കാമുകിയുമെല്ലാം സംശയാതീതരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കണമെന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമില്ലാത്തതിനാലാണ് കോടതിയുടെ പരാമര്‍ശം ആഘോഷിക്കുന്നതെന്ന മറുവാദവുമായി ചിലര്‍ സജീവമായി.താങ്കള്‍ കെ എം മാണിയാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞ് നോക്കിയാലോ എന്ന കമന്റാണ് ഉമ്മന്‍ചാണ്ടിയും മാണിയും ഒരുമിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്.
തിരുവത്താഴം കഴിക്കുന്ന യുഡിഎഫുകാരുടെ ചിത്രം ഇതില്‍ വേറിട്ട് നില്‍ക്കുന്നതാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി സി ജോര്‍ജുമെല്ലാം ഇരിക്കുന്ന തിരുവത്താഴ പടത്തില്‍ കെ എം മാണി നടുവിലിരുന്ന് പറയുന്നത് ഇതില്‍ ഒരുത്തന്‍ എന്നെ ഒറ്റിക്കൊടുക്കും, മറ്റവന്‍മാര്‍ എന്റെ കാലുവാരും… എന്നാണ്. രാജിവയ്ക്കാന്‍ മാണി കോഴ ആവശ്യപ്പെട്ടു, മാണി കള്ളനാ പക്ഷെ മാണി കട്ടതൊന്നും പാലായ്ക്ക് പുറത്തു പോയിട്ടില്ല, ശാസ്ത്രലോകം വീണ്ടും ഞെട്ടി. ലോകത്ത് ഏറ്റവും കുടുതല്‍ തൊലിക്കട്ടിയുള്ള പുതിയ ജീവിയെ പാലായില്‍ കണ്ടെത്തി.. പേര് കോഴ മാണി. തിരുവനന്തപുരം മ്യഗശാലയിലെ കാണ്ടാമ്യഗം ആത്മഹത്യ ചെയ്തു… അങ്ങനെ നീളുന്നു കമന്റുകള്‍.
മിന്നാരം സിനിമയില്‍ മോഹന്‍ലാലും തിലകനും സംസാരിക്കുന്ന രംഗത്തിനൊപ്പം വാങ്ങിയ കോഴപ്പണം തിരിച്ചുകൊടുത്താല്‍ രാജി വെക്കാതിരിക്കാന്‍ വഴിയുണ്ടോന്ന് ചോദിക്ക് ഡാഡി.. എന്ന വാചകവും ചേര്‍ത്തിരിക്കുന്നു.
കൂടാതെ ഫസ്റ്റ് എഡിഷന്‍ ഡെഡ് ലൈനിന് മുമ്പ് മാണി രാജിവയ്ക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു, കെ എം മാണിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ പാലായില്‍ ചെന്നപ്പോള്‍ വീട്ടിലെ ജോലിക്കാരി പറഞ്ഞു… മൊതലാളി വേളാങ്കണിക്ക് പോയി, ഒരാഴ്ച കഴിഞ്ഞു വരുമെന്ന്, രാജിവെച്ചില്ലെങ്കില്‍ വിഎസ് സത്യഗ്രഹത്തിന്, പുലിയറങ്ങുന്നതിന് മുന്‍പ് രാജിവച്ചോ അല്ലെങ്കില്‍ വിവരമറിയും… ഇങ്ങനെ ശ്രദ്ധേയമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.

(Visited 91 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക