|    Jan 23 Mon, 2017 8:01 am
FLASH NEWS

മാണിയെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് കെ മുരളീധരന്‍

Published : 30th July 2016 | Posted By: SMR

കോഴിക്കോട്:  കെ എം മാണിയുമായി യുഡിഎഫിലുള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കണമെന്നും മാണിയെ യുഡിഎഫില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കണമെന്നും കെ മുരളീധരന്‍ എംഎല്‍എ.
മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍-ഭാഷാ സമര അനുസ്മരണ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ താന്‍ തയ്യാറാണ്. അടുത്ത യുഡിഎഫ് യോഗത്തില്‍ മാണിയെ പങ്കെടുപ്പിക്കണമെന്നും എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുരളീധരന്റെ നിര്‍ദേശം മുഖവിലയ്‌ക്കെടുത്ത് വേണ്ടതു ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കി.
1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ നരസിംഹ റാവു സ്വീകരിച്ച അഴകൊഴമ്പന്‍ നയങ്ങളാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം റാവുവിന്റെ ചിത്രം ഉള്‍െപടുത്താത്തതിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.
സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെടുമെന്നും ഉടന്‍ തന്നെ നല്ല വാര്‍ത്ത കേള്‍ക്കാനാവുമെന്നും മുരളീധരന്‍ പറഞ്ഞു. മാണിക്കെതിരായ ത്വരിതാന്വേഷണം യുഡിഎഫിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അടുത്ത യുഡിഎഫ് യോഗത്തില്‍ മാണിയെ പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തെ നേരിട്ടുപോയി ക്ഷണിക്കണം. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥം പ്രശ്‌നം വഷളാക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക