|    Jan 18 Wed, 2017 1:45 pm
FLASH NEWS

മാണിയെ മാതൃകാപരമായി ശിക്ഷിക്കണം: പി സി ജോര്‍ജ്

Published : 29th August 2016 | Posted By: SMR

പന്തളം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളാ കോണ്‍ഗ്രസ്(എം) നിലനില്‍ക്കണമെങ്കില്‍ കെ എം മാണിയെ പുറത്താക്കണമെന്നും പി സി ജോര്‍ജ് എംഎല്‍എ. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കിയെങ്കില്‍ മാത്രമെ ഭാവിയില്‍ കേരളാ കോണ്‍ഗ്രസ്സിന് നിലനില്‍പ്പുള്ളൂ. മാണി സ്വയം രാജിവച്ച് പോവില്ല. പുറത്താക്കുക മാത്രമെ നിര്‍വാഹമുള്ളൂ. അങ്ങനെയെങ്കില്‍ ഈ പാര്‍ട്ടി നന്നാവും. അല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് (എം) എന്നത് ഓര്‍മ മാത്രമാവുമെന്നും ജോര്‍ജ് തുറന്നടിച്ചു.
ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി സി ജോര്‍ജ്. മാണിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കള്ളന്മാരും അഴിമതിക്കാരുമാണെന്ന പൊതുധാരണ തിരുത്താന്‍ കഴിയുമെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക