|    Mar 25 Sat, 2017 5:41 am
FLASH NEWS

മാണിയെ തോല്‍പിക്കാന്‍ എംഎം ജേക്കബ് ശ്രമിച്ചു:കേരള കോണ്‍ഗ്രസ്(എം)

Published : 7th August 2016 | Posted By: mi.ptk

km-mani

പത്തനംതിട്ട:കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്(എം).ചരല്‍കുന്നില്‍ നടക്കുന്ന നേതൃക്യാമ്പിലാണ് കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളും കേരള കോണ്‍ഗ്രസിന്റെ കാല് വാരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ക്യാമ്പില്‍ വിലയിരുത്തി. പാലായില്‍ കെഎം മാണിയെ തോല്‍പിക്കാനുള്ള ശ്രമം നടത്തിയതായും ഇതിന് ചുക്കാന്‍ പിടിച്ചത് എംഎം ജേക്കബാണെന്നും ക്യാമ്പ് കുറ്റപ്പെടുത്തി. ബാര്‍ കോഴ കേസ് വഷളാക്കിയത് രമേശ് ചെന്നിത്തലയാണെന്നും ആരോപണമുണ്ട്.
കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിലവിലുള്ള സ്ഥിതി തുടരാനും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം, മാണി കോണ്‍ഗ്രസ് വിടാനുള്ള സാധ്യത നിലനില്‍ക്കെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് യോഗം ബുധനാഴ്ച ചേരും. മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയില്ല. ഇനി അങ്ങോട്ട് പോയി കാല് പിടിക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

(Visited 158 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക