|    Nov 17 Sat, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാണിയെ തിരിച്ചു വിൡക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത. കഴിഞ്ഞദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും കോട്ടയത്ത് നടത്തിയ കൂടിക്കാഴ്ചയും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കെ എം മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതുമാണ് വിവാദങ്ങള്‍ക്ക് കാരണം. മാണിയെ തിരിച്ചുവരാന്‍ വഴിയൊരുക്കുന്നത് എ ഗ്രൂപ്പാണെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായ സാഹചര്യത്തില്‍ മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കോട്ടയം ഡിസിസി പാസാക്കിയ പ്രമേയത്തിന് കെപിസിസി അംഗീകാരം നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് എമ്മുമായി ഇനി സഹകരിക്കില്ലെന്ന കെപിസിസി പ്രമേയം നിലനില്‍ക്കെ മാണിയെ യുഡിഎഫിലേക്കു ക്ഷണിച്ചതു ശരിയായില്ലെന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. മാണിയെ തിരികെവിളിക്കുന്ന കാര്യം കെപിസിസി ചര്‍ച്ച ചെയ്യുകയോ, തിരികെവരുന്നതിനു മാണി താല്‍പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടുപോയി മാണിയെ കൂട്ടിക്കൊണ്ടുവരേണ്ട കാര്യമില്ലെന്നും അതിനുള്ള നീക്കം രാഷ്ട്രീയ മണ്ടത്തരമാണെന്നുമാണു വാദം. തല്‍ക്കാലം പരസ്യ പ്രതികരണത്തിലേക്കു പോവേണ്ടെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. വിവാദം ശക്തമായതോടെ പ്രകോപനപരമായ പ്രസ്താവനകള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നു കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ എം മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് ഇനി പ്രതികരണം നടത്തില്ല. ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മൗനത്തിലാണെന്നതും ശ്രദ്ധേയമാണ്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചതുപോലെ വേങ്ങരയിലും യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറായേക്കും. അങ്ങനെ വന്നാല്‍ മാണി ഗ്രൂപ്പിന് യുഡിഎഫിലേക്ക് തിരികെവരാനുള്ള സാധ്യതകളും തുറക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss