|    Jan 16 Mon, 2017 8:29 pm
FLASH NEWS

മാണിയെ അനുനയിപ്പിക്കാന്‍ ശ്രമം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും കൂടിക്കാഴ്ച നടത്തി

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന കെ എം മാണിയെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ ഇന്ദിരാഭവനി ല്‍ കൂടിക്കാഴ്ച നടത്തി.
ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാംപില്‍ രാഷ്ട്രീയതീരുമാനം പ്രഖ്യാപിക്കുമെന്ന കെ എം മാണിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നേതാക്കളുടെ കൂടിയാലോചനകള്‍. മാണിയുമായി ചര്‍ച്ച തുടരുമെന്ന് വി എം സുധീരന്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മാണിയുമായി നല്ല ബന്ധമാണ്. ആവശ്യമെങ്കില്‍ ഹൈക്കമാന്‍ഡ് ഇടപെടും. ചരല്‍ക്കുന്നിലെ നേതൃയോഗത്തി ല്‍ യുഡിഎഫിന് ദോഷകരമായ തീരുമാനങ്ങളുണ്ടാവില്ലെന്നും സുധീരന്‍ പറഞ്ഞു.
മധ്യസ്ഥന്റെ റോളില്‍ ഉമ്മന്‍ചാണ്ടിയെ ഇടപെടുവിക്കാനാണു തീരുമാനം. എന്തു വിലകൊടുത്തും കെ എം മാണിയെ അനുനയിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതു സംബന്ധിച്ചും മൂവരും ചര്‍ച്ച ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടിയെയാണ് അനുരഞ്ജനത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ചരല്‍ക്കുന്നിലെ ആറ,് ഏഴ് തിയ്യതികളില്‍ നടക്കുന്ന നേതൃക്യാംപിനു മുന്നോടിയായി മാണിയെ അനുനയിപ്പിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. നാലിന് കുഞ്ഞാലിക്കുട്ടി കെ എം മാണിയുമായി ചര്‍ച്ച നടത്തും. അതേസമയം, എല്‍ഡിഎഫ് പ്രവേശനം മാണിയെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാവും.
സിപിഐ ശക്തമായി മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കുകയാണ്. മാണി അതും മുന്‍കൂട്ടി കാണുന്നുണ്ട്. അതിനാല്‍, ആ വഴിക്കു ചിന്തിക്കേണ്ട കാര്യമില്ലെന്ന വികാരമാണ് മാണി ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍നിന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിട്ടുനിന്നതോടെയാണ് മുന്നണിയുമായുള്ള അകലം കൂടുതല്‍ പരസ്യമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക