|    Mar 26 Sun, 2017 6:36 pm
FLASH NEWS

മാണിയുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും: ചെന്നിത്തല

Published : 27th July 2016 | Posted By: SMR

കൊച്ചി: കെ എം മാണി യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹവുമായുള്ള പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫില്‍ ഭിന്നതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് മാണി അറിയിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അദ്ദേഹവുമായി സംസാരിച്ചു. അടുത്ത യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പങ്കെടുക്കുമെന്നും അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. എല്ലാ കാര്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. നിയമസമാധാനവും ക്രമസമാധാനവും പാലിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
സിപിഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായ ഭിന്നതയാണ് പോലിസിനെതിരേ കോടിയേരി രംഗത്തുവന്നതിന് കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷത്തില്‍ പോലിസ് നിഷ്‌ക്രിയമായി നോക്കിനിന്നു. പയ്യന്നൂരില്‍ സി ഐ ഓഫിസില്‍ വരെ കയറി സിപിഎം അണികള്‍ അക്രമം നടത്തുന്നു. പോലിസില്‍ ആകെ നടക്കുന്നത് സ്ഥലം മാറ്റവും നിയമനവും മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക