|    Mar 23 Thu, 2017 11:57 pm
FLASH NEWS

മാണിയുടേത് രാഷ്ട്രീയ നെറികേട്: കെ മുരളീധരന്‍

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണി കാട്ടിയത് രാഷ്ട്രീയ നെറികേടെന്ന് കെ മുരളീധരന്‍ എംഎല്‍എ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളാ കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രം പറയുന്നവര്‍ പി ടി ചാക്കോയെ മാത്രമല്ല കെ എം ജോര്‍ജിനെ കൂടി ഓര്‍മിക്കുന്നതു നല്ലതാണ്. കെ എം ജോര്‍ജിന്റെ ശാപമാണ് ഇപ്പോള്‍ മാണിക്ക് കിട്ടിയിരിക്കുന്നത്. നല്ല ക്രൈസ്തവരെന്ന് മേനി നടിക്കുന്നവര്‍ ഇപ്പോള്‍ വര്‍ഗീയവാദികളുമായി കൂട്ടുചേരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവിടെ തന്നെ വോട്ട് ചെയ്യുകയും ചെയ്ത എം എം ജേക്കബ് പാലായില്‍ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്.  മൂന്നു പാര്‍ട്ടികളോടും സമദൂരമെന്ന് പറയുമ്പോഴും വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയോട് മാണി സ്‌നേഹം കാണിക്കുകയാണ്.
എന്തായാലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന ഭാഗ്യംകൂടി ഇതുവഴി വന്നിരിക്കുകയാണ്. മാണി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പോയിരുന്നുവെങ്കിലും കോണ്‍ഗ്രസ് തങ്ങളുടെ 41 സീറ്റിലും ജയിക്കുമായിരുന്നു. മാണി അധികാരമോഹിയാണെന്നു താന്‍ പറയില്ല.
തദ്ദേശസ്ഥാപനങ്ങളില്‍ മാണിയുടെ പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കണമോയെന്ന കാര്യം കോണ്‍ഗ്രസ്സുകാര്‍ തീരുമാനിക്കും. അധികാരമുള്ള സ്ഥലങ്ങളില്‍ ബന്ധവും അധികാരമില്ലാത്ത ഇടങ്ങളില്‍ ബന്ധമില്ലെന്നുമുള്ള രാഷ്ട്രീയ നിലപാട് ഉണ്ടോയെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക