|    Jan 23 Tue, 2018 11:42 am
FLASH NEWS

മാണിയുടെ രാജി; പ്രതിഷേധ പ്രകടനം നടത്തി

Published : 10th November 2015 | Posted By: SMR

കോട്ടയം: ബാര്‍കോഴ കേസില്‍ കുറ്റാരോപിതനായ മന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ വ്യാപക പ്രതിഷേധം. മാണിയുടെ വാഹനത്തിനുനേരെ കുറവിലങ്ങാട് കരിങ്കൊടി കാണിച്ചു. പാലായിലും പ്രതിഷേധം കനത്തു. മാണിയുടെ കോലം കത്തിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പാലാ നഗരത്തില്‍ പ്രകടനം നടത്തി.
കോട്ടയം നഗരത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാണിയുടെ കോലം പഴയ പോലിസ് സ്‌റ്റേഷന്‍ മൈതാനിക്കു മുന്നില്‍ കത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി, സിപിഎം ഏരിയാ സെക്രട്ടറി എം കെ പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജെ വര്‍ഗീസ്, അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day