|    Oct 18 Wed, 2017 12:19 am
FLASH NEWS
Home   >  Kerala   >  

മാണിയുടെ മകനെക്കുറിച്ച് പറയാത്തത് നാറ്റക്കേസായതു കൊണ്ടെന്ന് വി എസ്.

Published : 14th November 2015 | Posted By: G.A.G

തിരുവനന്തപുരം: മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്‌ടെന്നും എന്നാല്‍ നാറ്റക്കേസായതു കൊണ്ടാണ് ഒന്നും പറയാത്തെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. അച്യുതാനന്ദന്‍ തന്നെ ഓര്‍ത്ത്് കരയേണ്ടതില്ലെന്നും സ്വന്തം മകനെക്കുറിച്ച് ഓര്‍ത്തു കരഞ്ഞാല്‍ മതിയെന്നും പാലായില്‍ സ്ംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ വച്ച്് മാണി പറഞ്ഞിരുന്നു. കെ.എം. മാണിയെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കാതെ   അച്യുതാനന്ദാ, നിങ്ങള്‍ നിങ്ങളെയും മകനെയും ഓര്‍ത്തു കരയുക എന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇതിന് മറുപടിയായാണ് മാണിയുടെ മകനെതിരെ ഒളിയമ്പുമായി വി എസ് പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക