|    May 27 Sat, 2017 7:30 pm
FLASH NEWS

മാണിയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ്സ്

Published : 10th November 2015 | Posted By: swapna en

തിരുവനന്തപുരം: യു.ഡി.എഫില്‍ മാണി ഒറ്റപ്പെട്ടു. രാജിവച്ചാല്‍ മന്ത്രിസഭയും രാജിവയ്ക്കണമെന്ന മാണിയുടെ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങേണ്ടെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. എന്നാല്‍ രാജി കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
യോഗത്തില്‍ ഘടകകക്ഷികളെല്ലാം മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.  ലീഗും ജേക്കബ് വിഭാഗവും ജെ.ഡി.യുവും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും മാണി രാജിവയ്ക്കണമെന്ന നിലപാടില്‍ തന്നെയാണ്.
അതിനിടെ മാണി രാജിവച്ചാല്‍ പാര്‍ട്ടിയിലെ മറ്റ് എം എല്‍ എമാരും രാജിവയ്ക്കണമെന്ന തീരുമാനം ശരിയല്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ജോസഫ് വിഭാഗത്തിന്റെ മുന്ന് എം എ്ല്‍ എമാര്‍ രാജിവയ്ക്കില്ലെന്നും അറിയിച്ചിട്ടുണ്ട.് രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം. അതിനിടെ മാണി വിഭാഗത്തിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day