|    Jun 23 Sat, 2018 4:06 am
FLASH NEWS
Home   >  Kerala   >  

മാണിയുടെ നടപടി കുതികാല്‍വെട്ടലിന് തുല്യം:പിസി ജോര്‍ജ്

Published : 3rd May 2017 | Posted By: mi.ptk

തിരുവനന്തപുരം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ സിപിഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്(എം)ന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. കെഎം മാണിയുടെ നടപടി രാഷ്ട്രീയ വഞ്ചനയും കുതില്‍കാല്‍വെട്ടുമാണെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിജെ ജോസഫ് നിലപാട് വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെ കാലുവാരിയ ശേഷം കെഎം മാണിയും മകന്‍ ജോസ് കെ മാണിയും ഒളിവില്‍ പോയിരിക്കുകയാണ്. ഇത്ര വലിയ രാഷ്ട്രീയ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ പിജെ ജോസഫ് നിലപാട് വ്യക്തമാക്കണം. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ മോന്‍സ് ജോസഫും റോഷി അഗസ്റ്റിനും ഉള്‍പ്പടെയുള്ളവര്‍ എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കരുതെന്ന നിലപാടുള്ളവരായിരുന്നു. മാണിയുടെയും മകന്റെയും മാത്രം തീരുമാനമാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാണിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചവരായിരുന്നു ഇടതുപക്ഷം. ബാര്‍ കോഴയടക്കം നിരവധി അഴിമതി ആരോപണങ്ങള്‍ കെഎം മാണിക്കെതിരെ ഉന്നയിച്ച എല്‍ഡിഎഫ് എങ്ങനെയാണ് മാണിയെ പിന്തുണച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss