|    Jan 24 Tue, 2017 4:44 am

മാണിയുടെ തീരുമാനം വേദനാജനകമെന്ന് ഉമ്മന്‍ ചാണ്ടി

Published : 7th August 2016 | Posted By: mi.ptk

oomen-chandy---photo-p-abhiതിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള കെഎം മാണിയുടെ തീരുമാനം വേദനാജനകമെന്ന് ഉമ്മന്‍ചാണ്ടി.ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണകളാണ് മാണിയെകൊണ്ട് ഇത്തരമൊരു നിലപാട് എടുപ്പിച്ചത്.  വിജിലന്‍സ് കോടതിയ്ക്ക് കൊടുത്ത രണ്ട് റിപ്പോര്‍ട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മാണിയ്ക്ക് ഇപ്പോഴും തെറ്റിദ്ധാരണ നിലനില്‍ക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, മാണി  ഗ്രൂപ്പ് ജനാധിപത്യ വിശ്വാസികളെയാകെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇപ്പോഴെടുത്ത തീരുമാനത്തിന് മാണിയും കൂട്ടരും വലിയ വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം)ന്റെ നിലപാട് അപഹാസ്യമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാണിയും കൂട്ടരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കമാണെന്നും ഇനി യുഡിഎഫിന്റെ ശുക്രദശയാണെന്നും കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക