|    Oct 16 Tue, 2018 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണിയും ജോര്‍ജും നീതി നിര്‍വഹണത്തെ വെല്ലുവിളിക്കുന്നു: എസ്ഡിപിഐ

Published : 4th October 2018 | Posted By: kasim kzm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച കെ എം മാണിയും പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച പി സി ജോര്‍ജും നീതി നിര്‍വഹണത്തെ വെല്ലുവിളിക്കുകയാണെന്നും പീഡിതരോടൊപ്പം നില്‍ക്കാനുള്ള നീതിബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ജനപ്രതിനിധികളായി തുടരാന്‍ അര്‍ഹതയില്ലെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ സ്വാധീനത്തിന് വഴങ്ങി സ്ത്രീകള്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ വെള്ള പൂശുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഭീഷണികള്‍ക്കും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കും വഴങ്ങാത്ത പരാതിക്കാരിയോടും അവര്‍ക്ക് വേണ്ടി തെരുവില്‍ നിരാഹാരം കിടന്ന കന്യാസ്ത്രീകളോടുമാണ് രാഷ്ട്രീയ നേതാക്കള്‍ ഐക്യദാര്‍ഢ്യമാണ് പ്രഖ്യാപിക്കേണ്ടത്. കെ എം മാണിയുടെയും പി സി ജോര്‍ജിന്റെയും നടപടി എംഎല്‍എ പദവിയുടെ മാന്യത നഷ്ടപ്പെടുത്തിയെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss